യുവന്റസിന് 15 പോയിന്റ് നഷ്ടം, കാരണം ഇതാണ് .

യുവന്റസിന് 15 പോയിന്റ് നഷ്ടം, കാരണങ്ങൾ ഇത്..

യുവന്റസിന് 15 പോയിന്റ് നഷ്ടം, കാരണം ഇതാണ് .
(Pic credit :Twitter )

ഇന്നലെ രാത്രിയാണ് ഫുട്ബോൾ ആരാധകരെ ഏറെ അമ്പരിപ്പിച്ച വാർത്ത പുറത്ത് വന്നത്.യുവന്റസിന് 15 പോയിന്റ് ഇന്നലെ രാത്രി നഷ്ടമായിയിരിക്കുന്നു.മാത്രമല്ല കഴിഞ്ഞ നവംബറിൽ രാജി വെച്ച യുവന്റസിന്റെ ബോർഡ്‌ അംഗങ്ങളെ രണ്ടര കൊല്ലത്തേക്ക് ഫുട്ബോളിൽ നിന്നും വിലക്കി. ഫെഡറൽ കോർട്ടാണ് ഈ വിധികൾ പ്രഖ്യാപിച്ചത്.

തങ്ങളുടെ അക്കൗണ്ട് ബുക്കിൽ ക്രമകേട് കാണിച്ചത് കൊണ്ട് തന്നെയാണ് യുവന്റസിന് ഇത്തരത്തിൽ ഒരു നടപടി നേരിടേണ്ടി വന്നത്. ബാർസയുമായി നടത്തിയ പിയാനിക്ക് ആർതർ ഡീലിലാണ് ഈ ക്രമകേട് നടന്നത് എന്നും അതിന് ശേഷം അനേഷണം വന്നിരുന്നെങ്കിൽ ഈ വാർത്ത പിന്നീട് മുങ്ങി പോവുകയായിരുന്നു.

എന്നാൽ ഈ അനേഷണം ഇറ്റലിയിലെ ഒരു ഏജൻസിസായ പ്രീസം ഏറ്റെടുത്തു. തുടർന്ന് അനേഷണത്തിൽ കുറ്റങ്ങൾ തെളിഞ്ഞതോടെയാണ് യുവന്റസിന് ഇത്തരത്തിൽ നടപടികൾ നേരിടേണ്ടി വന്നത്.ഈ വാർത്തയുടെ കൂടുതൽ വിവരങ്ങൾ അറിയുവാൻ വേണ്ടി "Xtremedesportes" സന്ദർശിക്കുക.

ToOur Whatsapp Group

Our Telegram 

Our Facebook Page